Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhilash Pillai

ഇ​തെ​ന്‍റെ അ​ച്ഛ​ൻ ക​ണ്ടാ​ലു​ള്ള അ​വ​സ്ഥ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ൽ അ​ഭി​ലാ​ഷ് പി​ള്ള

വാ​ഹ​നാ​പ​ക​ട​ത്തി​ൽ താ​ൻ മ​രി​ച്ചെ​ന്ന രീ​തി​യി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​താ​യി തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള. ഇ​ൻ​സ്റ്റ​ഗ്രാം സേ​ർ​ച്ച് റി​സ​ൾ​ട്ടി​ന്‍റെ സ്‌​ക്രീ​ൻ​ഷോ​ട്ട് ഉ​ൾ​പ്പെ​ടെ പ​ങ്കു​വെ​ച്ചാ​ണ് അ​ഭി​ലാ​ഷ് പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്.

വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ ത​നി​ക്ക് അ​റി​യാ​മെ​ന്നും ഈ​ശ്വ​രാ​നു​ഗ്ര​ഹം​കൊ​ണ്ട് ത​നി​ക്കി​പ്പോ​ൾ ഒ​രു പ്ര​ശ്‌​ന​വു​മി​ല്ലെ​ന്നും അ​ഭി​ലാ​ഷ് പി​ള്ള പ്ര​തി​ക​രി​ച്ചു.

''ഇ​ന്ന് രാ​വി​ലെ മു​ത​ൽ പ​ല സു​ഹൃ​ത്തു​ക്ക​ളും മീ​ഡി​യ പ്ര​വ​ർ​ത്ത​ക​രും വി​ളി​ച്ച് ഞാ​ൻ ഓ​ക്കേ ആ​ണോ, എ​വി​ടെ​യു​ണ്ട് എ​ന്നൊ​ക്കെ തി​ര​ക്കി​യ​പ്പോ​ൾ ഇ​താ​ണ് കാ​ര​ണം എ​ന്ന​റി​ഞ്ഞി​ല്ല. ഇ​ന്ന​ലെ ഞാ​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു എ​ന്ന് പ​ല​ർ​ക്കും വാ​ർ​ത്ത കി​ട്ടി. മൂ​ന്നു ദി​വ​സ​മാ​യി ക​ടു​ത്ത പ​നി​യും ത​ല​ക​റ​ക്ക​വും കാ​ര​ണം ഫോ​ൺ ഉ​പ​യോ​ഗം കു​റ​വാ​യ​തു​കൊ​ണ്ട് ഞാ​ൻ ഈ ​വാ​ർ​ത്ത അ​റി​ഞ്ഞി​ല്ല.

ഇ​ന്നു​കൂ​ടി എ​റ​ണാ​കു​ളം വെ​ൽ​കെ​യ​ർ ഹോ​സ്പി​റ്റ​ലി​ൽ ഡോ​ക്ട​റെ കാ​ണാ​ൻ പോ​യ​പ്പോ​ഴും എ​നി​ക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നു. ഈ ​വാ​ർ​ത്ത​യൊ​ക്കെ വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന എ​ന്‍റെ ബൈ​പാ​സ് സ​ർ​ജ​റി ക​ഴി​ഞ്ഞി​രി​ക്കു​ന്ന അ​ച്ഛ​ൻ ക​ണ്ടാ​ലു​ള്ള അ​വ​സ്ഥ.

ഈ ​വാ​ർ​ത്ത​യു​ടെ​യൊ​ക്കെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ അ​റി​യാം. പ​ക്ഷേ, പ്ര​തി​ക​രി​ക്കാ​ൻ സ​മ​യ​മി​ല്ല. എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന എ​ന്നെ അ​റി​യു​ന്ന ആ​ളു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​പോ​സ്റ്റി​ടു​ന്ന​ത്.

ഈ​ശ്വ​രാ​നു​ഗ്ര​ഹം​കൊ​ണ്ട് എ​നി​ക്ക് ഒ​രു കു​ഴ​പ്പ​വു​മി​ല്ല. എ​ന്നെ വി​ളി​ച്ചു കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ എ​ല്ലാ​വ​രോ​ടും ന​ന്ദി''. ​അ​ഭി​ലാ​ഷ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വാ​യ അ​ഭി​ലാ​ഷ് പി​ള്ള 39-ാം വ​യ​സി​ൽ അ​കാ​ല​ത്തി​ൽ മ​രി​ച്ചു​വെ​ന്നും അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ്ഥി​രീ​ക​രി​ച്ചു​വെ​ന്നാ​ണ് കു​റി​പ്പി​നൊ​പ്പം പ​ങ്കു​വെ​ച്ച സ്‌​ക്രീ​ൻ​ഷോ​ട്ടി​ലു​ള്ള​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ഭി​ലാ​ഷ് പി​ള്ള എ​ന്ന് സേ​ർ​ച്ച് ചെ​യ്താ​ൽ ല​ഭി​ക്കു​ന്ന റി​സ​ൾ​ട്ടെ​ന്നാ​ണ് സ്‌​ക്രീ​ൻ​ഷോ​ട്ടി​ൽ​നി​ന്ന് വ്യ​ക്ത​മാ​വു​ന്ന​ത്.

Latest News

Corehub Up